ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് 23 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ കൗണ്ടിംഗ് പരിശീലനത്തിൽ ഹാജരാകാൻ സാധിക്കാത്ത കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ എന്നിവർക്ക് നാളെ രാവിലെ 10.30ന് കളക്ടറ്റേറ്റ് കോംമ്പൗണ്ടിലെ ജില്ല പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ പരിശീലന ക്ലാസ് നടത്തും. പരിശീലനത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.