ambala

അമ്പലപ്പുഴ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കൊവിഡ് ബാധിച്ച യുവാവ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പുതുവലിൽ കൃഷ്ണൻകുട്ടി - ആനന്ദവല്ലിയമ്മ ദമ്പതികളുടെ മകൻ ബൈജു (43) ആണ് മരിച്ചത്.അർബുദ രോഗത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ബൈജുവിന് കൊവിഡ് പോസിറ്റീവായത്. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: സിമി . മക്കൾ:ആദിത്യ, അശ്വിൻ