കായംകുളം: കൊവിഡ് മഹാമാരിയുടെ തീവ്രതയിൽ വലയുന്ന ജനങ്ങൾക്ക് സഹായം എത്തിക്കുന്നതി​നായി​ കായംകുളം എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ നേതൃത്വത്തിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചു. ഏതെങ്കി​ലും സാഹചര്യത്തിൽ നഗരത്തിൽ ഭക്ഷണ ക്ഷാമം നേരിട്ടാൽ പരിഹരിക്കുവാൻ സൗജന്യ ഭക്ഷണം വിതരണം നടത്തുവാനും യൂണിയൻ സജ്ജമാണെന്ന് യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ അറിയിച്ചു.