bfh

ഹരിപ്പാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. ഹരിപ്പാട് തുലാം പറമ്പ് തെക്ക് പുളിമൂട്ടിൽ വിജയന്റെ ഭാര്യ ലീല (55 )ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ദേശീയപാതയിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയിലായിരുന്നു അപകടം. ക്ഷേത്ര ദർശനം കഴിഞ്ഞ് ലീല റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലീലയെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൾ: രമ്യ. മരുമകൻ: ബിനീഷ്. സംസ്കാരം ഇന്ന്.