ചേർത്തല : കൊവിഡ് പ്രതിരോധത്തിനായി റെഡ് ക്രോസ് ചേർത്തല താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കർമ്മസേന രൂപികരിക്കും. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന നിർദ്ധനർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും ക്വാറന്റൈനിൽ കഴിയുന്നവർക്ക് മരുന്നും മറ്റ് അത്യാവശ്യ സേവനങ്ങളും എത്തിച്ച് നൽകുന്നതിന് റെഡ്ക്രോസ് കർമ്മസേനയുടെ സേവനം ലഭ്യമാക്കും. ഓക്സിജന്റെ അപര്യാപ്തത മൂലം ജീവഹാനി ഉണ്ടാകാതിരിക്കാൻ മിതമായ വിലയ്ക്ക് ഓക്സിജൻ നൽകുന്ന സ്ഥാപനങ്ങളുടെ സഹായം ലഭ്യമാക്കാനും താലൂക്ക് കമ്മറ്റി തീരുമാനിച്ചു.

താലൂക്ക് ചെയർമാൻ അഡ്വ.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ ഐസക് മാടവന, താലൂക്ക് സെക്രട്ടറി ബി.വിനോദ് കുമാർ ,ട്രഷറർ തൈക്കൽ സത്താർ, സുരേഷ് മാമ്പറമ്പിൽ , സി.ബി.സുധീഷ് എന്നിവർ സംസാരിച്ചു.