ചേർത്തല : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ,വാട്ടർ അതോറിട്ടി ഓഫീസിൽ എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് നടത്താനൊരുങ്ങിയ നിയമനം യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന സമരത്തിന് ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ. രൂപേഷ്, അരുൺ എസ്, ആൽബിൻ അലക്സ്, നിയോജക മണ്ഡലം ഭാരവാഹികളായ ടെറിൻ, കണ്ണൻ കീക്കര, രവി പ്രസാദ്, ഐബി, റെജിൻ ആർ, സഞ്ജു കെ.എൽ, ലിജോ, സച്ചിൻ കൗൺസിലർമാരായ ഫൈസൽ, സാജു തുടങ്ങിയവർ നേതൃത്വം നൽകി.