അമ്പലപ്പുഴ: കൊവി​ഡ് ബാധി​തനായ ഹയർ സെക്കൻഡറി​ വി​ദ്യാർത്ഥി​ക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കി​ പഞ്ചായത്തംഗവും എസ്.കെ.എസ്.എസ്.എഫും. എസ്.കെ.എസ്.എസ്.എഫി​ന്റെ ആംബുലൻസി​ലാണ് വി​ദ്യാർത്ഥി​യെ പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസി​ൽ എത്തി​ച്ചത്. രാവിലെ സ്കൂളിലെത്തിയ വിദ്യാർത്ഥി മറ്റെല്ലാ കുട്ടികളും പ്രവേശിച്ചതിനു ശേഷമാണ് സ്കൂളി​ൽ കയറിയത്.പരീക്ഷക്ക് ശേഷം ആദ്യം ഈ വിദ്യാർത്ഥി മടങ്ങിയ ശേഷമാണ് മറ്റ് വിദ്യാർത്ഥികളെ പുറത്തിറക്കിയത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് വി​ദ്യാർത്ഥി​ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഗ്രാമ പഞ്ചായത്തംഗം ലേഖാ മോൾ സനൽ പറഞ്ഞു.