മാവേലിക്കര: ചെട്ടികുളങ്ങര കൈത തെക്ക് നിന്ന് പോത്തുകൾ മോഷണം പോയി. കൈതതെക്ക് കൈപ്പള്ളിൽ രാജന്റെ ഉടമസ്ഥതയിലുള്ള രണ്ട് പോത്തുകളാണ് മോഷണം പോയത്. 23ന് രാത്രിയിൽ 9 മണിയോടെയാണ് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന പോത്തുകളെ കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവിടേക്ക് ഒരു വാഹനം എത്തിയതായി സമീപവാസികൾ പറഞ്ഞുവെന്ന് രാജൻ പറഞ്ഞു. പോത്തുകൾക്ക് ഒരു ലക്ഷം രൂപയോളം വിലവരും. മാവേലിക്കര പൊലീസിൽ പരാതി നൽകി.