അരൂർ:സഹകരണ വായ്പാ നയത്തിൽ നിന്ന് വ്യതിചലിച്ച് കാർഷികേതര വായ്പകൾക്ക് കൂട്ടുപലിശ ചുമത്താനുള്ള കേരള ബാങ്കിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്റർ ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ മൂലം വായ്പാ തിരിച്ചടവിൽ വലിയ ഇടിവ് സംഭവിച്ചിരിക്കുന്ന കാലത്ത് കേരള ബാങ്കിന്റെ ഈ തീരുമാനം വലിയ തിരിച്ചടിയാകും. ഇക്കാര്യമുന്നയിച്ച് ചെയർമാൻ സി.കെ.രാജേന്ദ്രനും, കൺവീനർ ദിവാകരൻ കല്ലുങ്കലും സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം അയച്ചു.