ആലപ്പുഴ: ആലപ്പുഴ നഗരസഭയ്ക്ക് വെളിയിട വിസർജ്ജന മുക്ത നഗരം പ്ലസ് അംഗീകാരം ലഭിച്ചു. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധനയിൽ മുമ്പ് ഒ.ഡി.എഫ് അംഗീകാരം ലഭിച്ചിട്ടുള്ള നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് അംഗീകാരം ലഭിക്കുന്നതിനായി നഗരത്തിലെ എല്ലാ വീടുകൾക്കും ടൊയ്‌ലെറ്റ് സൗകര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും, സാമ്പത്തികമായി പിന്നാക്കം നിന്നവർക്ക് ടൊയ്‌ലെറ്റ് നിർമ്മിച്ച് നൽകുകയും ചെയ്തു. വിനോദ സഞ്ചാര കേന്ദ്രമായ ആലപ്പുഴ നഗരത്തിൽ പൊതു ശൗചാലയങ്ങൾ നിർമ്മിച്ച് കൃത്യമായി പരിപാലിച്ച് വരുന്നുണ്ടോയെന്ന് പരിശോധകർ വിലയിരുത്തിയിട്ടുള്ളതായി നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അറിയിച്ചു.