ആലപ്പുഴ: നഗരസഭയുടെ കീഴിലെ ജനറൽ ആശുപത്രി കൊവിഡ് ആശുപത്രി​യാക്കുന്നതി​നായി​ ഹൈ ഫ്ളോ ഓക്സിജൻ സൗകര്യമുള്ള 62 ബെഡുകളടക്കംആകെ 75 ബെഡുകൾ സജ്ജമാക്കും. കൊവി​ഡ് കേസുകൾ ഉയർന്നാൽ 250 പേരെ കിടത്തി ചികിത്സിക്കാനുള്ള ശേഷിയിലേയ്ക്ക് ആശുപത്രിയെ മാറ്റും. ഇതോടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി അടക്കം നഗരത്തിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണം രണ്ടാവും.സി.എഫ്.എൽ.ടി.സിയിലേയും സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെയും രോഗികൾക്ക് നഗരസഭ സൗജന്യ ഭക്ഷണം നൽകുന്നുണ്ട്.ജനറൽ ആശുപത്രിയിലേയും കൊവിഡ് വാർഡിൽ നഗരസഭ സൗജന്യ ഭക്ഷണമൊരുക്കും.ജനറൽ ആശുപത്രി​യി​ൽ

അത്യാഹി​ത വി​ഭാഗവും എല്ലാ ഒ.പികളും പതിവുപോലെ പ്രവർത്തിക്കുമെന്ന് ഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് അറിയിച്ചു.