മാവേലിക്കര:കൊവിഡ് രൂക്ഷമായ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാനും പൊതു സ്ഥലങ്ങളിൽ പൊലീസ് പരിശോധന ഊർജിതപ്പെടുത്താനും പഞ്ചായത്ത് ജാഗ്രതാ സമിതി തീരുമാനിച്ചു. അതിഥി തൊഴിലാളി ക്യാമ്പുകളുടെ പട്ടികശേഖരിച്ച് ആർ.ടിപി.സി.ആർ ടെസ്റ്റ് നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ അദ്ധ്യക്ഷയായി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഓമനക്കുട്ടൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പ്രദീപ്, ഗ്രാമപഞ്ചായത് അംഗങ്ങളായ ബി.ശ്രീകുമാർ, സോമവല്ലി സാഗർ, ഹെൽത്ത് ഇൻസ്‌പെക്ടർ മിനി, എസ്.ഐ സുമിമോൾ.എസ്, സി.പി.എം പ്രതിനിധി ആർ.ഹരിദാസൻ നായർ, കോൺഗ്രസ് പ്രതിനിധി ചെങ്കിളിൽ രാജൻ, ബി.ജെ.പി പ്രതിനിധി വിപിൻ കുമാർ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജനാർദനൻ നായർ എന്നിവർ സംസാരിച്ചു.