ചാരുംമൂട് : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചാരുംമൂട് മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പാലമേൽ പഞ്ചായത്തിലെ 1-മുതുകാട്ടുകര ,16 - നൂറനാട് ടൗൺ,,19 - പണയിൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

മേഖലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 776 ൽ നിന്ന് 830 ആയി.

ചുനക്കര - നൂറനാട് - താമരക്കുളം പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണുകളുൾപ്പെടുന്ന ചാരുംമൂട് ടൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. രാവിലെ 8 മുതൽ 2 വരെയാണ് പ്രവർത്തന സമയം. ഇന്നലെ തുറന്ന മറ്റ് സ്ഥാപനങ്ങൾ പൊലീസ് അടപ്പിച്ചിരുന്നു.

താമരക്കുളം, നൂറനാട്, പാലമേൽ , ചുനക്കര ,വള്ളികുന്നം പഞ്ചായത്തുകളിലെ മറ്റ് വാർഡുകളിലെ കണ്ടയ്ൻമെന്റ് സോണുകളിലും നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ മിക്ക റോഡുകളും അടച്ചിരിക്കുകയാണ്. അവശ്യസാധനങ്ങൾ വിൽപന നടത്തുന്ന കടകൾക്ക് രാവിലെ 8 മുതൽ 2 വരെയാണ് പ്രവർത്തനാനുമതി. പഞ്ചായത്തുകളിൽ

ആർ.ടി​.പി.സി.ആർ ടെസ്റ്റുകളും പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.

നൂറനാട് പഞ്ചായത്തിലെ 4,9,13 വാർഡുകൾക്കു പുറമെ 10-ാം വാർഡു കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ചുനക്കരയിലെ 6, 7, 14 വാർഡുകളും ,താമരക്കുളത്തെ 4, 5, 10, 11, 12, 13, 17 വാർഡുകളും വള്ളികുന്നത്തെ 6-o വാർഡും നിലവിൽ കണ്ടയ്ൻമെന്റ് സോണുകളാണ്.