പൂച്ചാക്കൽ : തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്തി​ൽ കൊവിഡ് വ്യാപനം നിയന്ത്രിയ്ക്കാൻ കർമ്മ പദ്ധതികൾക്ക് രൂപം നൽകി

. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റെ സെന്റെർ തുടങ്ങുക, എല്ലാ പഞ്ചായത്തുകളിലും അടിയന്തരമായി ജാഗ്രതാ സമിതി ചേരുക, കൊവിഡ് രോഗികളെ കൊണ്ടുപോകുന്നതിന് വാഹനങ്ങൾ ഏർപ്പാടു ചെയ്യുക, പെരുമ്പളം ദ്വീപിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സമ്പൂർണ്ണ അടച്ചിടലിന് കളക്ടറോട് ശുപാർശ ചെയ്യുക എന്നീ തീരുമാനങ്ങളാണ് കൈക്കൊണ്ടത്.

ബ്ലോക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.എം. പ്രമോദ് അദ്ധ്യഷനായി. എ.എം.ആരി​ഫ് എം.പി​ ഉദ്ഘാട‌നം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദൻ ,പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.വിശ്വംഭരൻ , അഡ്വ.ആശ , ധന്യ സന്തോഷ്, സുധീഷ് , അഷറഫ് വെള്ളേഴത്ത്, ജില്ലാ പഞ്ചായത്ത് അംഗം ബിനിതാ പ്രമോദ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ രാജേഷ് വിവേകാനന്ദ , എൻ.കെ ജനാർദ്ദനൻ ,,ബി.ഡി.ഒ ബിജു, പൂച്ചാക്കൽ സി .ഐ അജി ജി. നാഥ് , രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ രാജപ്പൻനായർ , എം.കെ.ഉത്തമൻ ,എം.ആർ.രവി , തിരുനെല്ലൂർ ബൈജു , കെ.കെ പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.