തുറവൂർ: കാറിടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. വിമുക്തഭടനായ കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡിൽ നാളികാട് പുതുക്കാട്ടു വെളി വീട്ടിൽ ഹീരാലാൽ (74) ആണ് മരിച്ചത്. ദേശീയ പാതയിൽ കുത്തിയതോട് എസ്.എൻ.ഡി.പി. ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. പരിക്കേറ്റ ഹീരാലാലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 5ന് മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം സംസ്കാരം നടത്തും. ഭാര്യ: അല്ലി. മക്കൾ: ഷിബുലാൽ(സി.ആർ.പി.എഫ്, ജമ്മു), സുനിൽ ലാൽ, ശ്രീദേവി. മരുമക്കൾ: ജയ, ജനനി, സുധീർ.കുത്തിയതോട് പൊലീസ് കേസെടുത്തു.