ആലപ്പുഴ: സി.പി.എം നേതാവ് എ.രാഘവന്റെ നിര്യാണത്തിൽ സി.പി.ഐ ജില്ലാ കൗൺസിൽ അനുശോചിച്ചു. മൂല്യങ്ങളിൽ ഉറച്ച് നിന്ന് കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. എ.രാഘവന്റെ നിര്യാണത്തിൽ സി.പി.ഐ ആലപ്പുഴ മണ്ഡലം സെക്രട്ടറി വി.പി.ചിദംബരനും അനുശോചിച്ചു.