ആലപ്പുഴ : മദ്യത്തിന്റെ ഹോം ഡെലിവറി ഉപേക്ഷിക്കുക ,മദ്യവ്യാപനം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ എക്സൈസ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മാടമന അദ്ധ്യക്ഷത വഹിച്ചു. കേരള സർവ്വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ , ഹക്കീം മുഹമ്മദ് രാജ് ,ഇ.ഷാബ്ദ്ദീൻ ,ബിനു മദനൻ എന്നിവർ സംസാരിച്ചു