ആലപ്പുഴ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിലെയും കെ.എസ്.എഫ്.ഇ , സ്വകാര്യ ചിട്ടിക്കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങളിലെയും കളക്ഷൻ ഏജന്റുമാർ നടത്തുന്ന ഡോർ ടു ഡോർ കളക്ഷൻ താത്കാലികമായി നിറുത്തിവയ്ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ് ആവശ്യപ്പെട്ടു.