ആലപ്പുഴ: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സംബന്ധമായ പ്രശ്‌നങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനായി കൺട്രോൾ റൂം തുറന്നു. കൊവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സഹായത്തിനായി വിളിക്കാം. അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴിൽ ഉടമകൾക്കും ഈ സേവനം ഉപയോഗിക്കാം. അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ തന്നെ സംശയ നിവാരണം നടത്താവുന്ന രീതിയിലാണ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളത്. ബംഗാളി, ഒറിയ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ആശയ വിനിമയം നടത്താം. തോണ്ടൻ കുളങ്ങരയിലുള്ള ജില്ലാ ലേബർ ഓഫീസിലാണ് പ്രവർത്തനം. ഫോൺ: 0477 2253515, 9207420949.