ആലപ്പുഴ: വരുന്ന രണ്ടാഴ്ച കൊവിഡ് വ്യാപനത്തിൽ നിർണായകമാണെന്ന് കളക്ടർ അറിയിച്ചു..തീരപ്രദേശത്തും കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലും കൂടുതൽ ജാഗ്രത പുലർത്തണം. പ്രായമായവർക്കും രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കേണ്ടവർക്കും വാക്‌സിനേഷൻ ലഭ്യമാക്കുന്നതിന് പ്രാമുഖ്യം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു.
ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിലാണ്. വാക്സീൻ ക്ഷാമം രൂക്ഷമായതോടെ സമയപരിധി കഴിഞ്ഞിട്ടും പലർക്കും രണ്ടാംഘട്ട വാക്സിൻ ലഭ്യമായിട്ടില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് രോഗികൾ വെന്റിലേറ്റർ സംവിധാനത്തോടെയാണ് ചികിത്സയിലുള്ളത്. ജനിതമാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.