ആലപ്പുഴ: പള്ളിയിൽ നിന്ന് മടങ്ങിയെത്തിയ ജീവകാരുണ്യ പ്രവർത്തകന് വീടിന് മുന്നിൽ വച്ച് മർദ്ദനമേറ്റതായി പരാതി. സംസം ജീവകാരുണ്യ സംഘം സെക്രട്ടറി, ഇരവുകാട് സജീന മൻസിലിൽ നിസാമുദീനാണ് പരിക്കേറ്റത്. കല്ല് കൊണ്ടുള്ള ഇടിയിൽ തലയ്ക്ക് പരിക്കേറ്റ നിസാമുദീൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ സഹിതം ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. അക്രമത്തിൽ ആലപ്പുഴ തെക്കേ മഹൽ മുസ്ലിം ജുമാ മസ്ജിദ് കമ്മിറ്റി പ്രതിഷേധിച്ചു.