ആലപ്പുഴ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റേയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് 390 അദ്ധ്യാപകരെ നിയമിച്ചു. ഇവർ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ മുമ്പാകെ 28ന് രാവിലെ 10 ന് റിപ്പോർട്ട് ചെയ്യണം.