ആലപ്പുഴ: കൊവിഡ് പ്രതിരോധ വാക്‌സിന്റെയും മെഡിക്കൽ ഓക്‌സിജന്റെയും ഉത്പാദനം വര്‍ദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനെക്കൂടി പങ്കാളിയാക്കി ആവശ്യമായ ഫണ്ട് അനുവദിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി പി.ജെ.കുര്യൻ ആവശ്യപ്പെട്ടു.