ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊയ്‌തെടുത്ത നെല്ല് കർഷകരിൽ നിന്നും സംഭരിക്കാൻ കളക്ടർ അടിയന്തരമായി ഇടപെടണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. കൊയ്‌തെടുത്ത നെല്ല് അധികൃതരുടെ അനാസ്ഥമൂലം സംഭരിക്കാൻ കഴിയാതെ ഈർപ്പംതട്ടി ഉപയോഗശൂന്യമായതായി പരാതിയുണ്ട്. പ്രതിസന്ധികളെ അതിജീവിച്ച് കർഷകർ നെൽകൃഷി നടത്തി വിളവെടുത്തപ്പോൾ നെല്ല് സംഭരിക്കാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും ലിജു പറഞ്ഞു.