sndp
എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ മൊമൻറ്റോ വിതരണ ഉത്ഘാടനം ചെയ്യു.

കായംകുളം: എസ്. എൻ.ഡി​.പി​ യോഗം എരുവ 319-ാം നമ്പർ ശാഖയി​ലെ 20-ാമത് ഗുരുദേവ പ്രതിഷ്ഠാവാർഷികം നടത്തി​. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി​യ വിദ്യാർത്ഥികൾക്ക് യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ മെമെന്റോ വിതരണം ചെയ്തു. ശാഖാ പ്രസിഡൻ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ, വിഷ്ണുപ്രസാദ്, ശാഖാസെക്രട്ടറി വി.അജികുമാർ, വിനോദ്,മോഹനൻ, ഗോപി, നാരായണൻകുട്ടി, റോബിൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.