കായംകുളം: നിർമ്മാതാക്കാൾ കൊവിഡ് വാക്സിന് അമിത വില നിശ്ചയിക്കാനിടയാക്കിയ കേന്ദ്ര സർക്കാർ നയം അടിയന്തരമായി തിരുത്തണമെന്ന് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു.

ഈ നിലപാടിനെതിരെ പ്രതിഷേധിക്കാനാകാത്തത് അവസരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ദുരന്തകാലഘട്ടത്തിൽ ജനങ്ങളെ സഹായിക്കേണ്ട സർക്കാർ തന്നെ ദുരന്തമായി മാറുകയാണെന്നും പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ദിനേശ് ചന്ദന ആരോപിച്ചു.