heeralal

പറയകാട് : കാറിടിച്ച് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് നാളിക്കാട്ട് പുതുക്കാട്ട്‌വെളി ഹീരലാൽ(76) മരിച്ചത്.തിങ്കളാഴ്ച രാവിലെ 11.30നു കുത്തിയതോട് എസ്.എൻ.ഡി.പി. കവലയിലായിരുന്നു അപകടം.കുത്തിയതോട് ടൗണിലുളള ബാങ്കിൽ പോയശേഷം നടന്ന് വരുമ്പോൾ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഭാര്യ.പരേതയായ അല്ലി.മക്കൾ: ഷിംബുലാൽ(സി.ആർ.പി.എഫ്,ജമ്മുകാശ്മീർ),ലാൽചന്ദ്,ശ്രീദേവി.മരുമക്കൾ.ജയ,ജനനി,സുധീർ.