sreenivasan
സമ്മേളനം ട്രസ്റ്റ് ചെയർമാൻ അഡ്വ.എം.മനോഹരൻ പിള്ള ഉൽഘാടനം ചെയ്തു.

മുതുകുളം: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ എം.എൽ.എയും ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ സ്ഥാപക നേതാവുമായിരുന്ന കെ.കെ.ശ്രീനിവാസന്റെ 26-ാമത് ചരമവാർഷികം സ്മാരക ട്രസ്റ്റിന്റെയും ചിങ്ങോലി മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. കരീശേരിൽ തറവാട്ടിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയാണ് നടന്നത് . സമ്മേളനം ട്രസ്റ്റ് ചെയർമാൻ അഡ്വ.എം.മനോഹരൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജി.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കെ.രാജൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, എസ്.വിനോദ്കുമാർ, ജേക്കബ്ബ് തമ്പാൻ, രഞ്ജി​ത്ത് ചിങ്ങോലി, സജിനി, വിജിത, പി.സുകുമാരൻ, ടി​.പി.ബിജു, ചന്ദ്രൻ ,ദേവകുമാർ എന്നിവർ സംസാരിച്ചു.