s

ഇന്നലെ രോഗബാധിതർ 1770

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.94 ശതമാനം

ആലപ്പുഴ: ഇന്നലെ 1770 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുന്നു. ഇന്നലെ വരെ 99,681പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 86,877പേർ രോഗ മുക്തരായി. നിലവിൽ 12,814 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനേ ഉയർന്നപ്പോൾ രോഗമുക്തരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് ആശങ്കയുയർത്തുന്നു. 21.94 ശതമാനം ആണ് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1759 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭകളിൽ ആലപ്പുഴയിലും പഞ്ചായത്തുകളിൽ ചുനക്കരയിലുമാണ് ഇന്നലെ കൂടുതൽ കൊവിഡ് ബാധിതർ. ആലപ്പുഴയിൽ 253പേർക്കും ചുനക്കരയിൽ 61 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ രോഗബാധിതരായവർ

നഗരസഭ

ചേർത്തല - 37

ചെങ്ങന്നൂർ - 42

കായംകുളം - 62

മാവേലിക്കര - 37

ഹരിപ്പാട് - 16

പഞ്ചായത്തുകൾ

(20ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്)

ചുനക്കര - 61

താമരക്കുളം - 56

നൂറനാട് - 55

നീലംപേരൂർ - 54

ചെട്ടികുളങ്ങര - 48

കണ്ടല്ലൂർ ,പട്ടണക്കാട് - 41വീതം

തഴക്കര - 38

അമ്പലപുഴ നോർത്ത് -37

ചേർത്തല സൗത്ത് - 35

അരൂർ, ചേന്നംപള്ളിപ്പുറം - 33 വീതം

തൈക്കാട്ടുശ്ശേരി, തണ്ണീർമുക്കം - 31വീതം

കൃഷ്ണപുരം,പാണ്ടനാട് - 29 വീതം

പുലിയൂർ - 28