അമ്പലപ്പുഴ: കൊവിഡ്‌ വാക്സിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നിയന്ത്രണം ഒഴിവാക്കണമെന്ന് അമ്പലപ്പുഴ വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ യു .എം. കബീർ, എൻ. ഷിനോയ്‌, സീനഎന്നിവർ ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്യുന്നവർക്ക്‌ വാക്സിനേഷനുള്ള സ്ഥലമോ തീയതിയോ ലഭിക്കാത്ത സാഹചര്യമാണുള്ളത്‌.കൊവിഡ്‌ തീവ്ര വ്യാപനം ഏറിയതോടെ വാക്സിൻ എടുക്കുന്നതിനായി ആയിരങ്ങളാണു ഓരോ ദിവസവും കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത്‌.അമ്പലപ്പുഴ വടക്ക്‌ ഗ്രാമപഞ്ചായത്തിൽ ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ ആരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.