ഹരിപ്പാട്: ദേശാഭിമാനി ടി.കെ മാധവന്റെ 91ാമത് ചരമ വാർഷികം നങ്ങ്യാർകുളങ്ങര ശ്രീനാരായണ ട്രസ്റ്റ് റീജിയണൽ ഡവലപ്പമെന്റ് കമ്മിറ്റിയുടെയും എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് കാമ്പസിലെ ദേശാഭിമാനി ടി.കെ മാധവന്റെ വെങ്കല പ്രതിമയിൽ പുഷ്പാർച്ച നടത്തി. തുടർന്ന് സമൂഹപ്രാർത്ഥനയും നടന്നു. ചടങ്ങുകൾക്ക് ആർ.ഡി.സി ചെയർമാൻ എസ്.സലികുമാർ, കൺവീനർ കെ.ആശോകപണിക്കർ, ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ, യോഗം ഡയറക്ടർ എം.കെ ശ്രീനിവാസൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ രഘുനാഥ്, ബിജു കുമാർ, അഡ്വ.യു ചന്ദ്രബാബു തുടങ്ങിയവർ നേതൃത്വം നൽകി.