അരൂർ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്ക് 2 ലക്ഷം രൂപ നൽകി. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണ പിള്ള, സെക്രട്ടറി ആർ.ജയശ്രീ, ഭരണ സമിതി അംഗങ്ങളായ ബി.കെ.ഉദയകുമാർ, പി.കെ.മുരളീധരൻ, എസ്.എൽ.വേണുഗോപാൽ, പി.എം.മനോജ്, വി.കെ.ബിനോയ്, ശ്രീകല, ശ്രീജ, ലിൻസി, എം.പി.ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.