തുറവൂർ:കേന്ദ്ര സർക്കാർ കൊവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുക, അടിയന്തിരമായി കൂടുതൽ വാക്സിൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രിക്ക് 1000 ഇ- മെയിലുകൾ അയച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. നിധീഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോബിൻ, സലീഷ് മാടാന, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.