തുറവൂർ: കൊവിഡ് ബാധിച്ചു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിമുക്ത ഭടൻ മരിച്ചു. ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവിയിലിരിക്കെ രാഷ്ട്രപതിയിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള അവാർഡ് നേടിയ, തുറവൂർ പഞ്ചായത്ത് 12-ാം വാർഡ് വളമംഗലം തെക്ക് കോട്ടൂപ്പള്ളി വീട്ടിൽ കെ.എം ജോസഫ് ((92) ആണ് മരിച്ചത്.10 ദിവസം മുമ്പാണ് കൊവിഡ് ബാധിതനായതിനെതുടർന്ന് മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്നലെ രാവിലെ മരിച്ചു. ഭാര്യ: റോസമ്മ. മക്കൾ: ലിസമ്മ, ബേബി, ബാബു, സാബു, സിബു. മരുമക്കൾ: തോമസുകുട്ടി, ജോളി, മിനി, ധന്യ, ബിൻസി.