ചാരുംമൂട്: മനോവൈകല്യമുള്ള പന്ത്രണ്ടുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചയാളെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. നൂറനാട് സ്വദേശി​ ജയകുമാർ (45) ആണ് അറസ്റ്റിലായത്. പെൺകുട്ടി​യുടെ പെരുമാറ്റത്തി​ലുള്ള മാറ്റം മാതാവ് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.