ചാരുംമൂട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ സഹായത്തോടെ ലൈഫ് ഗാർഡ് എന്ന പേരിൽ സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി. സന്നദ്ധ സേന, അണുനശീകരണ പ്രവർത്തന യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചാരുംമൂട് കോൺഗ്രസ് ഭവനിൽ നടക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം. കോശി ഉദ്ഘാടനം ചെയ്യും.
കൊവിഡ് നെഗറ്റീവ് ആകുന്ന വീടുകൾ, രോഗസാദ്ധ്യത വളരെ കൂടുതലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തുക.