ചേർത്തല: എസ്.എൻ.ഡി. പി യോഗം ചേർത്തല യൂണിയനിൽ ടി.കെ. മാധവൻ അനുസ്മരണം യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവർത്തനത്തിൽ സമാനതകളില്ലാത്ത നേതൃമികവായിരുന്നു ടി.കെ. മാധവന്റേതെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ പ്രവർത്തനത്തിൽ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് ടി.കെ. മാധവന്റേതെന്ന് സ്വാഗത പ്രസംഗത്തിൽ യൂണിയൻ സെക്രട്ടറി വി.എൻ.ബാബു പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി നന്ദി പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിലർമാർ,പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.