എടത്വാ: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന്, റോഡ് നിർമ്മാണത്തിന് ഇറക്കിയ കല്ലിൽ തല ഇടിച്ച് വീണ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ചെറുതന പഞ്ചായത്ത് രണ്ടാം വാർഡിൽ പോച്ച കാഞ്ഞിരംതുരുത്ത് കത്തിശ്ശേരി വിശ്വംഭരന്റെ മകൻ വിമൽകുമാറിനാണ് (35) പരിക്കേറ്റത്. എടത്വാ - തകഴി സംസ്ഥാനപാതയിൽ കേളമംഗലം ബണ്ടിന് സമീപം ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ വിമൽകുമാറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പ്രച്ചു. ലോട്ടറി ഏജന്റായ വിമൽകുമാർ കേളമംഗലത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്. രാവിലെ ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.