ആലപ്പുഴ: കൊവിഡ് വാക്സിനെടുത്തവർക്ക് 28 ദിവസം കഴിയുമ്പോൾ രക്തം ദാനം ചെയ്യാമെന്ന് മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.ഡി.മീന പറഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ചവർക്കും രണ്ടാം ഡോസ് സ്വീകരിച്ചവർക്കും വാക്സിനെടുത്ത തീയതി മുതൽ 28 ദിവസത്തേക്ക് മാത്രമാണ് രക്തദാനം നടത്താൻ സാധിക്കാത്തത്. വാക്സിനേഷന് മുമ്പ് രക്തം നൽകാം. പല ദിവസങ്ങളിലായാണ് ആളുകൾ വാക്സിൻ സ്വീകരിക്കുന്നതെന്നതിനാൽ രക്തത്തിന് ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും ഡോ. ഡി.മീന പറഞ്ഞു.