ആലപ്പുഴ: മത്സ്യബന്ധന വള്ളങ്ങളുടെ രജിസ്‌ട്രേഷൻ/ലൈസൻസ് എന്നിവ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റായ റിയൽ ക്രാഫ്റ്റിൽ നിന്ന്, നിലവിൽ പ്രവർത്തിക്കാത്തതും കടൽ ക്ഷോഭം, കാലപ്പഴക്കം ഇവ മൂലം നശിച്ചുപോയ വള്ളങ്ങൾ, ഒന്നിലധികം രജിസ്ട്രേഷനുള്ള വള്ളങ്ങൾ എന്നിവ ഒഴിവാക്കുന്നതിനായി വള്ളം ഉടമകൾ മത്സ്യഭവനുകളുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.