ആലപ്പുഴ: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ താത്കാലികമായി നൽകുന്ന ആംബുലൻസുകളുടെ ഫ്ളാഗ് ഓഫ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജേശ്വരി നിർവ്വഹിച്ചു. ആംബുലൻസുകൾ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്കാണ് ഇവ ലഭ്യമാക്കും. ജില്ല പഞ്ചായത്ത് അംഗങ്ങളായ എം.വി.പ്രിയ, അഡ്വ. ആർ.റിയാസ്, അഡ്വ. ടി.എസ്.താഹ, നികേഷ് തമ്പി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് എന്നിവർ പങ്കെടുത്തു.