ആലപ്പുഴ: സുതാര്യ നിറങ്ങൾ ഉപയോഗിച്ച് സ്റ്റെയിൻലസ് സ്റ്റീലിൽ പൂക്കൾ വിരിയിച്ച് കലാസ്വാദാകരുടെ മനം കവർന്നിരിക്കുകയാണ് 'മൂഡി ബ്ലൂംസ്'. ലോകമേ തറവാട് കലാപ്രദർശനത്തോടനുബന്ധിച്ച് വില്യം ഗുഡേക്കർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡിലെ വേദിയിലാണ് വിസ്മയിപ്പിക്കുന്ന കലാസൃഷ്ടി.

'ഹൈപ്പർ ബ്ലൂംസ്' എന്ന കലാസൃഷ്ടികൊണ്ട് രാജ്യത്തെ സ്‌കൾപ്ചർ കലാരംഗത്ത് ശ്രദ്ധേയനായ അലക്സ് ഡേവിസാണ് സ്രഷ്ടാവ്. ഇന്ത്യൻ ആർട്ട് ഫെയർ അടക്കമുള്ള രാജ്യാന്തര കലാ പ്രദർശനങ്ങളിൽ അലക്സിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ലോഹത്തിൽ നിന്നു ഇത്രയും മനോഹരമായ പൂക്കൾ സൃഷ്ടിക്കാൻ തനിക്ക് പ്രചോദനമാകുന്നത് പ്രകൃതിയും യാത്രകളുമാണെന്ന് അലക്സ് പറയുന്നു. 57കാരനായ അലക്സ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. താമസം ഡൽഹിയിലും.