ചെങ്ങന്നൂർ: കൊവിഡ് സാഹചര്യത്തിൽ എസ്.എൻ.ഡി.പി.യോഗത്തിന്റെ നേതൃത്വത്തിൽ മേയ് 6ന് വിശ്വസമാധാന പ്രാർത്ഥനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എസ്. എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ പരിധിയിലുള്ള എല്ലാ ഭവനങ്ങളിലും അന്നേദിവസം .
വൈകിട്ട് 6 മണി മുതൽ 10 മണി വരെ വിളക്ക് തെളിയിച്ച് ദൈവദശകാലാപനം നടത്തും.
എസ്.എൻ.ഡി.പി.യോഗത്തിന്റെ പോഷക സംഘടനകളായ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന, എംപ്ലോയീസ് ഫോറം, വൈദികസമിതി, കുമാരികുമാര സംഘം, എംപ്ലോയീസ് പെൻഷനേഴ്സ് കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിശ്വസമാധാന പ്രാർത്ഥനാ ദിനം ആചരിക്കുന്നതെന്ന് യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാറും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു.