ആലപ്പുഴ: കൊവിഡിന്റെ അതിവ്യാപനം മൂലം രാത്രികാല നിയന്ത്രണങ്ങൾ തുടരുകയും കണ്ടെയിൻമെന്റ് സോണുകൾ വർദ്ധിച്ചുവരുകയും ചെയ്യുന്നതിനാൽ ജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകാൻ ഫയർഫോഴ് സജ്ജമായി. കൊവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സഹായത്തിനുമായി സേനയുടെ എമർജൻസി നമ്പരായ 101 ലേയ്ക്ക് വിളിക്കാം. മരുന്നുകൾ, ഭക്ഷണം എന്നിവ എത്തിക്കുക, ചികിത്സ ലഭ്യമാക്കുക ഉൾപ്പെടെയുള്ള അത്യാവശ്യ സഹായങ്ങൾക്ക് 24 മണിക്കൂറും വിളിക്കാമെന്ന് ജില്ലാ ഫയർ ഓഫീസർ കെ.ആർ.അഭിലാഷ് അറിയിച്ചു.