photo


ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിൽ വളവനാട്ടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ (സി.എഫ്.എൽ.ടി.സി) യുദ്ധകാലാടിസ്ഥാനത്തിൽ 100 പേർക്കുള്ള ഓക്‌സിജൻ സൗകര്യങ്ങളോടെ ക്രമീകരണം പുരോഗമിക്കുന്നു.

പുതുതായി 850 കിടക്കകൾ കൂടി സജ്ജീകരിക്കുന്നതോടെ 1450 രോഗികൾക്ക് പ്രയോജനപ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലൊന്നായി ഇത് മാറും. നിലവിൽ സ്ത്രീകൾ ഉൾപ്പെടെ 600ഓളം രോഗികൾ സെന്ററിലുണ്ട്. വളവനാട് പ്രവർത്തിച്ചിരുന്ന ഡി.സി മിൽസ് കെട്ടിടമാണ് കൊവിഡ് കെയർ സെന്ററാക്കിയത്. നൂറു പേർക്ക് ഓക്‌സിജൻ സൗകര്യം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇപ്പോൾ ഒരുക്കുന്നത്. 200 ഫാൻ പുതുതായി വാങ്ങി. കിടക്കകളെല്ലാം രണ്ടു ദിവസത്തിനുള്ളിൽ സജ്ജമാകും. നിലവിൽ എട്ടു ഡോക്ടർമാരുണ്ട്. 23 നഴ്‌സുമാരും 16 സപ്പോർട്ടിംഗ് സ്റ്റാഫും 2 ജെ.എച്ച്. ഐമാരും ഇപ്പോൾ സെന്ററിൽ ജോലി ചെയ്യുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ, എൻ.എച്ച്.എം ഓഫീസർ എന്നിവരുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ ഉറപ്പു വരുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ പറഞ്ഞു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രജീഷ്, ബി.ഡി.ഒ ജി.രാഹുൽ, ഡോ. ഹരിശങ്കർ, ഡോ. ലിജു, നോഡൽ ഓഫീസർ സുനിൽ കുമാർ എന്നിവരുൾപ്പെടുന്ന സമിതിയാണ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.