എടത്വാ: തലവടി പഞ്ചായത്തിലെ കൊവിഡ് ബാധിതരുടെ വീടുകളിൽ സേവഭാരതി തലവടി യൂണിറ്റിന്റെ നേതൃത്വത്തിൽ ശുദ്ധജലം എത്തിച്ചു. ശുദ്ധജലക്ഷാമം രൂക്ഷമായ തെക്കെ തലവടിയിലെ കൊവിഡ് ബാധിതരുടെ വീടുകളിൽ നിന്ന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് സന്നദ്ധപ്രവർത്തകർ ശുദ്ധജല വിതരണം ഏറ്റെടുത്തത്. ചമ്പക്കുളം ബോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, വിനോദ് വിശ്വംഭരൻ, പ്രശാന്ത് ചന്ദ്രൻ, ശരത്ത് രാമച്ചേരി, പ്രഭരാജ്, ടി.എൻ പ്രകാശ് എന്നിവർ നേതൃത്വം നൽകി.