ആലപ്പുഴ: കൊവിഡ് വാക്‌സിൻ വിതരണത്തിൽ ക്രമക്കേടു നടന്നെന്ന് ആരോപിച്ച് ബി.ജെ.പി ഇന്ന് രാവിലെ ജില്ലയിൽ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ സത്യാഗ്രഹം നടത്തും. ജില്ലാതല ഉദ്ഘാടനം ദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ നിർവഹിക്കും.
കൊവിഡ് വാക്‌സിൻ വിതരണ രജിസ്‌ട്രേഷനിലെ ക്രമക്കേടുകളെപ്പറ്റി ഉന്നതതല അന്വേഷണം അനിവാര്യമാണെന്ന് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. എല്ലാ ബൂത്തുകളിലും പഞ്ചായത്ത്, ജില്ലാ കേന്ദ്രങ്ങളിലും കൊവിഡ് ഹെല്പ് ഡെസ്‌ക്കുകൾ ആരംഭിക്കുന്നതിനും രക്ത - പ്ലാസ്മ ദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു .