ഹരിപ്പാട്: അപകടമരണങ്ങളും മോഷണവും പതിവായ മൂന്നാം വാർഡിൽ ഒരുമ റസിഡന്റ്സ് അസോസിയേഷന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നിരീക്ഷണകാമറ സ്ഥാപിച്ചു. മേല്പാടം മാന്നാർ റോഡിൽ മാടംകുന്ന് ക്ഷേത്രത്തിന് കിഴക്കുവശത്ത് സ്ഥാപിച്ച കാമറയുടെ .
സ്ഥാപിക്കൽ കർമ്മം വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാസുരേന്ദ്രനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമനയും വീയപുരം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്യാമും ചേർന്ന് നിർവഹിച്ചു.
പഞ്ചായത്ത് മെമ്പർ രഞ്ജിനി ചന്ദ്രൻ, വീയപുരം സബ് ഇൻസ്‌പെക്ടർ ശ്രീകുമാർ, ഒരുമ പ്രസിഡന്റ് മാത്യൂ കൂടാരത്തിൽ, സെക്രട്ടറി അനിൽ എന്നിവർ പങ്കെടുത്തു.