ചേർത്തല:ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി.അഞ്ചാം വാർഡ് അംഗം സൂര്യദാസിനു പ്രതിരോധമരുന്ന് നൽകി പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾസാംസൺ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിബു.എസ്.പത്മം,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടോമി ഏലശേരി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.ഡി.ഷിമ്മി,ഹോമിയോ ഡോക്ടർ അനീറ്റ പഞ്ചായത്ത് അംഗങ്ങളായ ശങ്കരൻ കുട്ടി, വിനോദിനി എന്നിവർ പങ്കെടുത്തു