ആലപ്പുഴ : വഴിച്ചേരി ,പുലയൻ വഴി മാർക്കറ്റിലെ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി ആലപ്പുഴ നഗരസഭ നടത്തിയ കൊവിഡ് പരിശോധനയിൽ 203 പേർ പങ്കെടുത്തു. ഇതിൽ 26 പേർ പോസിറ്റീവായി .

രോഗം സ്ഥിരീകരിച്ച തൊഴിലാളികൾക്ക് നഗരസഭയുടെ കൈത്താങ്ങായി പലവ്യഞ്ജന കിറ്റ് നൽകി.നഗരസഭ ആരോഗ്യ വിഭാഗം മാർക്കറ്റ് പരിസരത്ത് ഫോഗിംഗ് നടത്തി. പോസിറ്റീവായവരെ നഗരസഭയുടെ ടെലി മെഡിസിൻ ടീം ബന്ധപ്പെടുകയും ആവശ്യമായവർക്ക് ആരോഗ്യ വോളണ്ടിയർമാർ വഴി മരുന്നുകൾ എത്തിക്കുകയും ചെയ്തതായി നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ രോഗികൾക്ക് 0477 22 51792., 9020996060 എന്ന നമ്പരുകളിലൂടെ ഡോക്ടറുമായി നേരിൽ സംസാരിക്കാം. ആലപ്പുഴ നഗരസഭയുടെ ടെലി മെഡിസിൻ യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്ന കാരുണ്യ പാലിയേറ്റീവിന്റെ പ്രവർത്തകരായ നജീബ് ഹബീബ്, നിഷ നജീബ്, ബിൻഷിത, ആഷിക്ക് എന്നിവരെ നഗരസഭാദ്ധ്യക്ഷ അഭിനന്ദിച്ചു.